തിരുവനന്തപുരത്തെ സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

#മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തം. ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂളിലാണ് വൻ അഗ്നിബാധയുണ്ടായത്. സ്‌കൂൾവളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. മൂന്ന് സ്‌കൂൾബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു.

പുലർച്ചെ 2.45-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ ആളിക്കത്തുന്നത് കണ്ട് അയൽവീടുകളിലുള്ളവരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Content Highlights: Tragic fire destroys school buses at Thundathil Madhavavilasam School in Chenkottukonam, Thiruvananthapuram. Explore details and impact.