തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് മറിഞ്ഞു, റെയിൽ ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് മറിഞ്ഞു. ഇതേത്തുടർന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കൂടിയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിൻ ഇല്ലാത്ത സമയമാതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ആർക്കും പരിക്കില്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതേയുള്ളൂ.
Content Highlights: Piling machine fell onto the railway tracks at Thiruvananthapuram station., Train services on platform 1 are currently disrupted., Major disaster averted as no trains were present at the time of the incident.