തിരുവനന്തപുരത്ത് കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. വെമ്പായം തേക്കട സ്വദേശി അമീർ(35) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
പഴകുറ്റി വെമ്പായം റോഡിലായിരുന്നു അപകടം. തേക്കട സ്വദേശികളായ ഷാഹിന (28), അസ്ജാൻ (10), ആലീഫ് (8) എന്നിവർക്കാണ് പരിക്കേറ്റത്. ഷാഹിന മെഡിക്കൽ കോളേജിലും അസ്ജാൻ, ആലീഫ് എന്നിവർ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്
വെമ്പായത്ത് നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്നു ട്രാവലറിലാണ് കാർ ഇടിച്ചത്. പഴകുറ്റിയിൽ നിന്നും വെമ്പായം പോവുയായിരുന്നു കാർ. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.
Content Highlights: Fatal Car-Traveler Collision in Thiruvananthapuram: One Dead, Three Injured