തിരുവല്ലത്ത് മിനിലോറി ബൈക്കിലിടിച്ച് അപകടം: ബൈക്ക് യാത്രികൻ മരിച്ചു

#ന്യൂസ് ഡെസ്ക്
മരിച്ച  കെ.എസ്. ജോസഫ്
മരിച്ച കെ.എസ്. ജോസഫ്

തിരുവനന്തപുരം: മിനിലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്കുയാത്രികനായ ഹോട്ടൽ മാനേജർ മരിച്ചു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ഹോട്ടലിലെ മാനേജരും കാഞ്ഞിരപളളി മൈലാടി ചേറ്റുതോട് കണിയാംപറമ്പിൽ വീട്ടിൽ കെ.എസ്.ജോസഫ് (66) ആണ് മരിച്ചത്. ഞായറാഴ്ച 1.30 ഓടെ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് മുന്നിലുളള റോഡിലായിരുന്നു അപകടം.

ചിത്രാഞ്ജലി സ്റ്റുഡിയോക്ക് സമീപം താമസിക്കുന്ന മൂത്ത സഹോദരിയും രോഗിയുമായ അന്നക്കുട്ടി ജോസഫിനൊപ്പം താമസിച്ചുവരുകയായിരുന്നു. ജോലിക്കായി പോകുമ്പോൾ ദേശീയപാതയിലെ തിരുവല്ലം പഴയപാലം വഴി പാച്ചല്ലൂർ ഭാഗത്തേക്ക് പോകാനെത്തിയ മിനിലോറി ജോസഫിന്റെ ബൈക്കിൽ ഇടിച്ചായിരുന്നു അപകടമെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.

അപകടത്തിൽ തലക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റിരുന്നു. തിരുവല്ലം പോലീസെത്തി ദേശീയപാത അധികൃതരുടെ ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, രാത്രിയോടെ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തിരുവല്ലം പോലീസ് കേസെടുത്തു. ഭാര്യ: ആലീസ്. മക്കൾ: സ്‌റ്റെഫി, ചെൽസിയ. മരുമക്കൾ: ദീപു, ഫെലിക്‌സ്.

Content Highlights: Hotel Manager Dies in Tragic Minilorry-Bike Collision in Thiruvananthapuram