ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ല, ഇത് മാറിയാല്‍ ആലോചിക്കാം- ടിക്കാറാം മീണ

തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തില്‍ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നുമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും സാധാരണ നിലയിലേയ്ക്ക് വന്ന ശേഷം അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുള്ളു എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന്റെ അതിജീവിക്കും നമ്മള്‍ ഷോയില്‍ പറഞ്ഞു പറഞ്ഞു. 

തിരഞ്ഞെടുപ്പ് ചിലപ്പോള്‍ സാധ്യമാകും, ചിലപ്പോള്‍ സാധ്യമാകില്ല. കാരണം, തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ നിയമപ്രകാരം നിയമസഭയ്ക്ക് ഒരു വര്‍ഷം കാലാവധിയുണ്ടായിരിക്കണം. 2021 മെയ് വരെയാണ് നിയമസഭയുടെ കാലാവധി. അതിനാല്‍ കുട്ടനാട് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി ജൂണ്‍ വരെയാണ്. വേണമെങ്കില്‍ കുട്ടനാടിന്റെ കാര്യത്തില്‍ ഈ സ്ഥിതികള്‍ മാറിയാല്‍ ആലോചിക്കാം. എന്നാല്‍ ഇപ്പോള്‍ ആലോചനയിലില്ലെന്നും മീണ പറഞ്ഞു.

Content Highlights: There is no situation for by-elections says tikaram meena

Content Highlights: