അമ്മയ്ക്കൊപ്പം പാളം മുറിച്ചുകടക്കവേ യുവതി ട്രെയിൻ തട്ടി മരിച്ചു; സംഭവം കോട്ടയം കുമാരനല്ലൂരിൽ

കോട്ടയം: അമ്മയുടെ കണ്‍മുന്നില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കല്‍ സ്മിത അനില്‍ (42) ആണ് മരിച്ചത്. കോട്ടയം കുമാരനല്ലൂരിൽ രാവിലെ 10.10 ഓടെയാണ് അപകടമുണ്ടായത്.
ക്ഷേത്രദര്‍ശനത്തിനെത്തിയ സ്മിത പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. അപകടസമയം ഒപ്പമുണ്ടായിരുന്ന അമ്മ ചന്ദ്രിക പാളം കടന്നശേഷം പിന്നാലെ പാളംകടന്ന സ്മിതയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ഡ്രൈവറായ അനിൽ ആണ് ഭർത്താവ്. മക്കൾ: അമൃത അനിൽ (നഴ്സിങ് വിദ്യാർഥി, മാണ്ഡ്യ), ആദിത്യൻ അനിൽ (എട്ടാം ക്ലാസ് വിദ്യാർഥി, പാലാ സെന്റ് തോമസ് എച്ച്എസ്എസ്). മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം.
Content Highlights: the woman was hit by a train and died