കോഴിക്കോട് ബസില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു; വിനയായത് ബസിന്റെ വാതിലടക്കാതിരുന്നത്

കോഴിക്കോട്: നരിക്കുനിയില്‍ ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. നരിക്കുനി ഒടുപാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശിനി ഉഷ (53) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴുമണിക്ക് നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴത്തായിരുന്നു അപകടം. ബസിന്റെ വാതില്‍ അടക്കാതിരുന്നതാണ് അപകട കാരണം. ആയുര്‍വേദ തെറാപ്പിസ്റ്റ ആണ് ഉഷ.
താമരശ്ശേരിയില്‍നിന്ന് നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാര്‍ ബസ്സില്‍നിന്നാണ് ഉഷ തെറിച്ചുവീണത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Content Highlights: the passenger died after falling from the bus in kozhikode