താമരശ്ശേരി ചുരത്തിൽ ഞായറാഴ്ചയും വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം

താമരശ്ശേരി ചുരം (ഫയൽ ഫോട്ടോ) | ഫോട്ടോ: ശ്രീജിത് പി.രാജ്
താമരശ്ശേരി ചുരം (ഫയൽ ഫോട്ടോ) | ഫോട്ടോ: ശ്രീജിത് പി.രാജ്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഞായറാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഞായറാഴ്ച കൂടി തുടരനാണ് തീരുമാനം.

രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം നീളും. വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാനോ ചുരത്തിൽ കൂട്ടംകൂടാനോ അനുവദിക്കില്ല.

പെരുന്നാൾ ആഘോഷവും, അവധിദിനവും പ്രമാണിച്ച് വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും, കൂട്ടംകൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. 

Content Highlights: Thamarassery Ghat road will have traffic restrictions on Sunday due to increased tourist traffic