താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു|Video

#സ്വന്തം ലേഖകന്‍
അപകടത്തിന്റെ ദൃശ്യങ്ങളില്‍നിന്ന്‌
അപകടത്തിന്റെ ദൃശ്യങ്ങളില്‍നിന്ന്‌

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന് മറ്റൊരു കാറിലും ഇടിച്ച ശേഷം ലോറി ഓവു ചാലിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Content Highlights: Accident occurred at the 8th hairpin bend of Thamarassery Churam, A truck lost control, hitting a parked bike and a car, The truck eventually overturned into a roadside drain