തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് ചൊവ്വാഴ്ച പ്രാദേശിക അവധിയായിരിക്കും. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.
വൈദ്യുതി ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും വൈദ്യുതിത്തകരാര്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല. ഓണ്‍ലൈന്‍വഴി പണം അടയ്ക്കാം.
Content Highlights: Thai pongal holiday in Kerala