പരിശീലനത്തിനിടെ കൊച്ചി കായലില്‍ ചാടിയ ടാൻസാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി: കൊച്ചി കായലില്‍ ടാൻസാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. പരിശീലനത്തിനിടെ തേവര പാലത്തില്‍നിന്ന് ചാടിയ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാവികസേനയും തിരച്ചില്‍ തുടരുകയാണ്.
കൊച്ചിയില്‍ പരിശീലനത്തിനെത്തിയ ടാൻസാനിയന്‍ നാവികസേനയിലെ അംഗമാണ് ഇയാൾ. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.
Content Highlights: Tanzanian Navy officer missing-Kochi backwaters during training