താനൂര്‍ ബോട്ട് ദുരന്തം; രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍

കോഴിക്കോട്: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 2023 മേയിലായിരുന്നു മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സര്‍വേയര്‍ സെബസ്റ്റ്യനാണ് ബോട്ടിനെ സംബന്ധിച്ചുള്ള പരിശോധന നടത്തേണ്ടിയിരുന്നത്. ഇയാൾക്ക് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.
Content Highlights: Tanur Boat accident Two port officials in custody