‘കള്ളപ്പണം വെളുപ്പിക്കാൻ വീണ ദുബായിൽ ബിനാമി ഷെൽ കമ്പനിയുണ്ടാക്കി, ഫൈജാസിന് കൈമാറിയത് വൻതുക’

#ന്യൂസ് ഡെസ്ക്
വീണാ ടി. | Photo: Mathrubhumi
വീണാ ടി. | Photo: Mathrubhumi

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണ അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാനായി ദുബായിൽ ഷെൽ കമ്പനിയുണ്ടാക്കിയെന്ന് വിജിലൻസ് എഫ്.ഐ.ആറിൽ ആരോപണം.

ഇതിനായി 2024-ൽ വീണ നാലുതവണ ദുബായിലേക്ക് പോയി. ആറാം പ്രതി ഫൈജാസിനെ മുൻനിർത്തിയാണ് കമ്പനിയുണ്ടാക്കാൻ ശ്രമിച്ചതെന്നും ഇതിനായി മുഹമ്മദ് റിയാസും ദുബായിൽ പോയിരുന്നതായും പറയുന്നു. വീണയുടെ ഡയറിയിൽ ഫൈജാസിന് വലിയ തുകകൾ കൈമാറിയ വിവരങ്ങളുണ്ട്.

2,82,600 ദിർഹം നിക്ഷേപിച്ചതായും 1,46,600 ദിർഹം ഫൈജാസിന് അയച്ചതായും നാട്ടിൽനിന്ന് 85 ലക്ഷം രൂപ അയച്ചതായും കാണിക്കുന്നുണ്ട്.

വീണയുടെ വീട്ടിൽനിന്ന് ഇ.ഡി. പിടിച്ചെടുത്ത കൈയെഴുത്തു കുറിപ്പുകളിൽ, റിയാസിന് വേണ്ടി എഴുതി സൂക്ഷിച്ച കണക്കുകളാണുള്ളതെന്നും പറയുന്നു.

റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരീഷ് എന്നിവരുടെ പേരുകൾക്ക് നേരേയും പണം കൈമാറിയതിന്റെ കണക്കുകൾ രേഖപ്പെടുത്തിയിരുന്നു.

ദുബായ് ആസ്ഥാനമായുള്ള വസ്ത്ര കയറ്റുമതി ബിസിനസുമായ ബന്ധപ്പെട്ട ചർച്ചകളും കണ്ടെത്തിയിട്ടുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Content Highlights: Vigilance FIR alleges T. Veena created a shell company in Dubai to launder money., Veena traveled to Dubai four times in 2024 for this purpose, aided by the 6th accused, Fayaz., Records show substantial money transfers including 2,82,600 Dirhams invested and funds sent to Fayaz., ED seized handwritten notes from Veena's residence detailing financial transactions linked to Mohammed Riyas and others.