‘ചില നപുംസകങ്ങള്‍ക്ക് അന്നപാത്രം എന്നുപറഞ്ഞത് ഇഷ്ടപ്പെടാതിരിക്കുമോ എന്ന് അറിയില്ല’; വീണ്ടും വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

പറളി: കലുങ്ക് സംവാദത്തിനിടെ നപുംസക പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട്ട് പറളിഗ്രാമം ആല്‍ത്തറയില്‍ നടന്ന കലുങ്ക് സംഗമത്തിലാണ് പരാമര്‍ശം. പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. നേരത്തേ, ശമ്പളം മുഴുവന്‍ ജനങ്ങളുടെ കഞ്ഞിപ്പാത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. കഞ്ഞിപ്പാത്രം എന്നുപറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങള്‍ക്ക് അന്നപാത്രം എന്നുപറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല, അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ ഒരാവശ്യങ്ങളും കലുങ്ക് സംവാദത്തില്‍ പരിഗണിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ''അതുവെച്ച് കൊയ്ത്തുനടത്താനിരിക്കുകയാണ് മാക്രികള്‍. നിവേദനം തന്നയാളെ അവഹേളിച്ചു എന്നത് അവരുടെ വ്യാഖ്യാനമാണ്. അവഹേളനത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്''-സുരേഷ് ഗോപി പറഞ്ഞു. പ്രജാരാജ്യത്തിനായുള്ള പൊരുതലിന്റെ ഭാഗമായാണ് കലുങ്ക് സംഗമത്തിന് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Union Minister Suresh Gopi`s recent `Annapathram` statement during a public event has ignited fresh controversy, drawing parallels to his earlier `Kanjipaathram` comment