സുബ്രതോ കപ്പ് ജേതാക്കള്‍ക്ക് ഫാറൂഖില്‍ ആവേശോജ്വല സ്വീകരണം.

കോഴിക്കോട്: സുബ്രതോ കപ്പ് ജേതാക്കള്‍ക്ക് ഫാറൂഖില്‍ ആവേശോജ്വല സ്വീകരണം നല്‍കി നാട്ടുകാര്‍. ഫാറൂഖ് എച്ച്എസ്എസ്സിലെ കുട്ടികളും പരിശീലകരും അടങ്ങിയ കേരള ടീമിന് ജില്ലാ അതിര്‍ത്തി മുതല്‍ സ്‌കൂള്‍വരെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയത്.
രാമനാട്ടുകര ബൈപാസ് ജംക്ഷനില്‍നിന്ന് പ്രത്യേകം തയ്യാറാക്കിയ ബസ്സില്‍ രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലും ഫറോക്ക് ചുങ്കം, പേട്ട, കോടമ്പുഴ, പരുത്തിപ്പാറ എന്നിവിടങ്ങളിലും പര്യടനം നടത്തിയാണ് ടീം ഫാറൂഖ് എച്ച്എസ്എസ്സിലെത്തിയത്.
സ്വീകരണ സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു