ഇത് അപകടം; കോഴിക്കോട്ട് റെയില്‍വേട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്, വിലക്കിയിട്ടും പിന്മാറിയില്ല

കോഴിക്കോട്: സിഎച്ച് മേല്‍പ്പാലത്തിനുതാഴെ റെയില്‍വേ ട്രാക്കില്‍ അപകടരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ ഫോട്ടോഷൂട്ട്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. റെയില്‍വേ ജീവനക്കാരും സമീപത്തെ കച്ചവടക്കാരുമെല്ലാം വിലക്കിയിട്ടും കുട്ടികള്‍ ഫോട്ടോഷൂട്ട് തുടര്‍ന്നെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്.
ഏറെനേരം അവിടെനിന്ന് എട്ടുപേരടങ്ങുന്ന വിദ്യാര്‍ഥിസംഘം ചിത്രമെടുപ്പ് തുടര്‍ന്നു. ഇവിടെ പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി നേരത്തേ അപകടങ്ങളുണ്ടായതാണ്. മറ്റിടങ്ങളിലെല്ലാം റെയില്‍പ്പാളത്തിലേക്കുള്ള വഴികള്‍ റെയില്‍വേ അടച്ചെങ്കിലും ഇവിടെ ആളുകളുടെ സൗകര്യം പരിഗണിച്ച് വഴി അനുവദിക്കുകയായിരുന്നു.