പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ച് മരിച്ചു

ഗാര്‍ഗി ദേവി
ഗാര്‍ഗി ദേവി

കൊല്ലം: കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.കൊല്ലം ആശ്രാമം സ്വദേശിനി ഗാര്‍ഗി ദേവി ( 18 ) യാണ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കൊളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

രാവിലെ കോളേജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഈ സമയം പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ എറണാകുളം കൊല്ലം മെമു തട്ടിയാണ് അപകടം സംഭവിച്ചത്.

Content Highlights: Karunagappally: College Student Loses Life in Fatal Railway Crossing Incident