വാരാന്ത്യ ലോക്ക്ഡൗൺ തുടരും; അടുത്ത ഞായറാഴ്ചയും കടുത്ത നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും. അടുത്ത ഞായറാഴ്ചയും കടുത്ത നിയന്ത്രണമായിരിക്കും. കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.
കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ രീതി തന്നെ ഫെബ്രുവരി 6ാം തീയതി തുടരും. എന്നാൽ സംസ്ഥാനത്ത് മറ്റു നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല. നിലവിലുള്ള നിയന്ത്രണം തുടരും.
നിലവിൽ അഞ്ച് ജില്ലകൾ സി കാറ്റഗറിയിലാണ്. വിവിധ ജില്ലകളിലെ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നില തുടരുമെന്നാണ് വിവരം.
Content Highlights: strict restrictions in kerala on sunday continues
Content Highlights: