മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; സ്വദേശാഭിമാനി കേസരി പുരസ്‌കാരം എന്‍. അശോകന്‍ ഏറ്റുവാങ്ങി

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ 2023-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം മാതൃഭൂമി ഡൽഹി പ്രത്യേക പ്രതിനിധി എൻ.അശോകന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, 2021ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയ കെ.ജി.പരമേശ്വരൻ നായർ, 2022- ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ സമീപം- ഫോട്ടോ: ബിജു വർഗീസ്

തിരുവനന്തപുരം: 2022, 2023 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 

മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2023-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം മാതൃഭൂമി ഡല്‍ഹി ബ്യൂറോ പ്രത്യേക പ്രതിനിധി എന്‍. അശോകന്  മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അച്ചടിവിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിനു മാതൃഭൂമി കോഴിക്കോട് സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിയും അര്‍ഹയായി.

മികച്ച ടിവി ന്യൂസ് റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യൂറോ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ പ്രശാന്ത് കൃഷ്ണയ്ക്ക് ലഭിച്ചു.  മികച്ച ടിവി ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോ ക്യാമറമാന്‍ ഷാജു ചന്തപ്പുര ഏറ്റുവാങ്ങി. 2023-ലെ മികച്ച ടിവി ന്യൂസ് ക്യാമറമാനുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് കൊച്ചി ക്യാമറാമാന്‍ ശരത്ത് അമ്പാട്ടുക്കാവിനു ലഭിച്ചു.
 
Content Highlights: state media awards distributed n ashokan receives swadeshabhimani kesari award