'മകളുമില്ല ഭർതൃസഹോദരിയും ഇല്ല'; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig
ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig

പത്തനംതിട്ട: കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവ്. തെറ്റായ പേരുവിവരങ്ങൾ ഉൾപ്പെടുത്തി എന്ന് കാർഡുടമയുടെ മക്കളുടേയും ഭർത്താവിന്റേയും പരാതിക്കുപിന്നാലെയാണ് നടപടി.

കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേര് കാർഡിൽ ചേർത്തതെന്നും എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അടൂർ താലൂക്ക് സപ്ലൈ ഓഫീസറാണ് കാർഡ് റദ്ദാക്കിയത്.

സംസ്ഥാനതലത്തിൽ സിപിഐയുടെയും എഐവൈഫിന്റെയും യുവനേതാവായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ തവണ പള്ളിക്കൽ ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമായിരുന്നു. സിപിഐ നേതൃത്വവുമായുണ്ടായ പലവിഷയങ്ങളെത്തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ശ്രീനാദേവി കുഞ്ഞമ്മ പാർട്ടി വിട്ടത്. ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെച്ചിരുന്നു. തുടർന്ന് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി പള്ളിക്കലിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയിക്കുകയായിരുന്നു.

Content Highlights: Ration card of Congress leader Sreenadevi Kunjamma cancelled by Adoor Supply Office., Fraudulent inclusion of name as a relative led to the investigation., Official complaint filed by the original cardholder's family., The leader previously served as a CPI leader before joining Congress.