സ്നേഹവർണങ്ങൾ കൂട്ടായ്മയുടെ സഹായഹസ്തം ദൈവകരങ്ങൾക്ക് തുല്യം -കെ. ജയന്ത്

'സ്നേഹവര്‍ണങ്ങള്‍' കൂട്ടായ്മ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിന്റെ സമാപനം കെ. ജയന്ത് എം.എല്‍.എ. ഉദ്ഘാടനംചെയ്യുന്നു
'സ്നേഹവര്‍ണങ്ങള്‍' കൂട്ടായ്മ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിന്റെ സമാപനം കെ. ജയന്ത് എം.എല്‍.എ. ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്: ‘സ്നേഹവർണങ്ങൾ’ കൂട്ടായ്മയുടെ സഹായഹസ്തം ദൈവത്തിന്റെ കരങ്ങൾക്ക് തുല്യമാണെന്ന് കെ. ജയന്ത് എം.എൽ.എ. പറഞ്ഞു. കാൻസർബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും കുടുംബങ്ങളുടെ ക്ഷേമത്തിനുമായി ‘സ്നേഹവർണങ്ങൾ’ കൂട്ടായ്മ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കാൻസർബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി കുടുംബങ്ങൾ നേരിടുന്ന സാമ്പത്തികബാധ്യതയും മാനസികസംഘർഷവും മറ്റൊന്നുമായും താരതമ്യംചെയ്യാനാകാത്തതാണെന്ന് ജയന്ത് പറഞ്ഞു. ഇത്തരം കുടുംബങ്ങൾക്ക് ആശ്വാസമേകാൻ വീട്ടമ്മമാർ ഒരുമിച്ചുനിൽക്കുന്നത് വലിയ മാതൃകയാണ്.

ഗവ. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം കണ്ടെത്തിയ കാൻസർബാധിതരായ 50 കുട്ടികൾക്ക് എം.എൽ.എ. സ്‌കോളർഷിപ്പ് വിതരണംചെയ്തു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം ഡോ. വി.ടി. അജിത് കുമാർ, പ്രേംജാ ബാബുരാജ്, ഗീതാ വാസുദേവൻ, പ്രണീത ദിവാകരൻ, അനുപമാ സുനിൽ, രാധികാ രഞ്ജിത്, വീണാ സാബു, സുധാ പ്രേംനാഥ്, എം. രാജൻ, കുമാർദാസ് എന്നിവർ പങ്കെടുത്തു.

Content Highlights: Snehavarnangal collective organized an art exhibition to support cancer-affected children., MLA K. Jayanth inaugurated the closing ceremony and distributed scholarships to 50 children., The initiative provides financial and emotional relief to families dealing with pediatric cancer.