വെള്ളാപ്പള്ളിക്ക് തിരിച്ചടി, എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട നടപടിക്ക് സ്റ്റേ

-
-

കൊല്ലം: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട നടപടി കോടതി സ്‌റ്റേ ചെയ്തു. കൊല്ലം സബ് കോടതിയുടേതാണ് ഉത്തരവ്. 

സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാം, നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നും കോടതി നിര്‍ദേശിച്ചു. 

മൈക്രോ ഫിനാന്‍സ് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഭരണസമിതി ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവരുള്‍പ്പടുന്ന ഭരണസമിതിയെ പിരിച്ചുവിട്ടത്. പന്തളം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ അഡിമിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുകയും ചെയ്തിരുന്നു.

Content Highlights: SNDP Mavelikkara Union , Vellappally Natesan, Subash Vasu 

Content Highlights: