കെഎഫ്എ മാധ്യമ പുരസ്‌കാരം സിറാജ് കാസിമിന്

സിറാജ് കാസിം
സിറാജ് കാസിം

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റിനുള്ള മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിമിന്. 

15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വുമണ്‍ ഓഫ് ദി മാച്ച്, ബ്യൂട്ടിഫുള്‍ റെയിന്‍ബോള്‍ തുടങ്ങിയ സ്റ്റോറികളാണ് സിറാജിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 

ദേശാഭിമാനിയിലെ വി.കെ. അഭിജിത്തിനാണ് മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം. എറണാകുളം ഐഎംഎ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാനും ജനറല്‍ സെക്രട്ടറി ഷാജി കുര്യനും അറിയിച്ചു.

Content Highlights: Mathrubhumi`s Siraj Kasim awarded KFA`s Best Sports Journalist award for his impactful stories