പമ്പ ഡാമില്‍നിന്ന് തുറന്നുവിട്ട വെള്ളം റാന്നിയിലെത്തി; തീരങ്ങളില്‍ ജാഗ്രത
പത്തനംതിട്ട: പമ്പ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നതോടെ നദിയിലെ ജലനിരപ്പ് ഉയരുന്നു. ഡാം തുറക്കുമ്പോള്‍ നാല്‍പ്പത് സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക എന്നാണ് കണക്കാക്കുന്നത്. 983.5 മീറ്റര്‍ ജലമാണ് പമ്പ അണക്കെട്ടിലുള്ളത്.
ജലനിരപ്പ് 984.5 മീറ്റര്‍ ആകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലനിരപ്പ് 985 മീറ്ററിലെത്തുമ്പോളാണ് ഡാം തുറക്കേണ്ടത്. എന്നാല്‍ 983.5 മീറ്റര്‍ ജലനിരപ്പ് എത്തിയപ്പോള്‍ തന്നെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Content Highlights: