വിമർശനം സദുദ്ദേശപരവും സ്വാഭാവികവും, കെപിസിസിക്ക് വിശദീകരണം നൽകി ശിവദാസൻ നായർ

ശിവദാസൻ നായർ | Photo: Screengrab
ശിവദാസൻ നായർ | Photo: Screengrab

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതിന് പിന്നാലെ കെപിസിസിക്ക് വിശദീകരണ കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ശിവദാസൻ നായർ. ഡിസിസി പട്ടിക വന്നതിന് പിന്നാലെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത് സദുദ്ദേശപരവും സ്വാഭാവികവുമാണെന്നാണ് ശിവദാസൻ നായർ നൽകിയ വിശദീകരണം.

താൻ നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ല. കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന സദുദ്ദേശത്തോടെയാണ് വിമർശനം ഉന്നയിച്ചത്. സസ്പെൻഷൻ നടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം വിശദീകരണ കത്തിൽ പറയുന്നു.

ശിവദാസൻ നായരേയും കെപി അനിൽ കുമാറിനേയും പാർട്ടിയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് ആറുമാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 7 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള വിശദീകരണം ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവദാസൻ നായർ വിശദീകരണ കത്ത് പാർട്ടിയ്ക്ക് നൽകിയത്.

Content Highlights: Shivadasan nair reply to KPCC to his show cause notice

Content Highlights: