'നഗരത്തിരക്കുകള്‍ ശകുനപ്പിഴകള്‍ ശമനത്തിനായി നാം പുതുവഴി വെട്ടുക'; റഫീഖ് അഹമ്മദിന് ഷിജു ഖാന്റെ മറുപടി

റഫീഖ് അഹമ്മദും ഷിജു ഖാനും | Photo: Mathrubhumi
റഫീഖ് അഹമ്മദും ഷിജു ഖാനും | Photo: Mathrubhumi

തിരുവനന്തപുരം: കെ-റെയിലിനെ വിമര്‍ശിച്ച് കവിത എഴുതിയ റഫീഖ് അഹമ്മദിന് മറ്റൊരു കവിതയിലൂടെ മറുപടി നല്‍കി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയഗംവുമായ ഷിജു ഖാന്‍. 'നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മള്‍ തന്‍ പൂര്‍വ്വികര്‍ ചൂണ്ടിയ വിരലുകള്‍' എന്ന് ഷിജു ഖാന്‍ മറുപടി നല്‍കുന്നു. 'നഗരത്തിരക്കുകള്‍ ശകുനപ്പിഴകള്‍ ശമനത്തിനായി നാം പുതുവഴി വെട്ടുക' എന്നും കവിതയില്‍ ഷിജു ഖാന്‍ പറയുന്നു. 

ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് കവിത പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹപൂര്‍വം റഫീഖ് അഹമ്മദിന് എന്ന തലക്കെട്ടാണ് കവിതയ്ക്ക് നല്‍കിയിരിക്കുന്നത്. 

Content Highlights: shiju khans reply to poet rafeeq ahammeds poem on k rail 

Content Highlights: