2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ; ടീം വിഡിഎസ്സിലുമുണ്ട് ഷിബു ബേബി ജോൺ

ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയായ ഷിബുബേബിജോൺ ചവറയിൽനിന്ന് നിയമസഭാംഗമാകുന്നത് മൂന്നാംതവണ. 2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു. ചലച്ചിത്ര നിർമ്മാതാവ്. ആർ.എസ്.പി. നേതാവും മുൻ മന്ത്രിയുമായിരുന്നു ബേബി ജോണിന്റെ മകൻ. കൊല്ലം നീണ്ടകര സ്വദേശി. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്. ബിരുദം നേടിയ ശേഷം സമുദ്രോത്‌പന്ന കയറ്റുമതി മേഖലയിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കേയാണ് രാഷ്ട്രീയപ്രവേശനം.
2016-ലും 2021-ലും ചവറയിൽ തോറ്റു. റിട്ട. ഹെഡ്മിസ്ട്രസ് അന്നമ്മ ബേബി ജോണാണ് അമ്മ. സിവിൽ എൻജിനിയറും എം.ബി.എ. ബിരുദധാരിയുമായ ആനിയാണ് ഭാര്യ. അച്ചു ബേബിജോൺ, അമർ സെബാസ്റ്റിയൻ ജോൺ. എന്നിവർ മക്കൾ. നികിത ബേബി ജോൺ മരുമകളാണ്.
Content Highlights: Three-time MLA from Chavara constituency., Served as a minister in the Oommen Chandy cabinet in 2011., Son of veteran leader and former minister Baby John., Background in mechanical engineering and marine product exports., Active in cinema production alongside political career.