മലയാളം സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്

മലയാള സർവകലാശാല | ഫോട്ടോ: അജിത് ശങ്കരന്‍
മലയാള സർവകലാശാല | ഫോട്ടോ: അജിത് ശങ്കരന്‍

കൊച്ചി: മലയാളം സര്‍വകലാശാലയില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. തിരഞ്ഞെടുപ്പില്‍ എതിരാളികളില്ലാത്തതിനാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നേടിയ വിജയം റദ്ദാക്കിയ ഹൈക്കോടതി, സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. എം.എസ്.എഫിന്റെ തള്ളിക്കള്ളഞ്ഞ നാമനിര്‍ദേശ പത്രികകള്‍ സ്‌ക്രൂട്ടിനി നടത്തി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്.

നേരത്തെ എം.എസ്.എഫിന്റെ നാമനിര്‍ദേശ പത്രികകള്‍ തള്ളി, എതിരാളികളില്ലാതെയാണ് മലയാളം സര്‍വകലാശാലയില്‍ എസ്.എഫ്.ഐ വിജയിച്ചിരുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത്‌ എംഎസ്എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നാമനിര്‍ദേശ പത്രിക തള്ളിയത് ശരിയായ രീതിയല്ലെന്നും ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 

എം.എസ്.എഫ് നേതാക്കളുടെ അടക്കം നാമനിര്‍ദേശ പത്രികകള്‍ വീണ്ടും സ്‌ക്രൂട്ടിനി നടത്തി പുതിയ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കാനാണ് മലയാളം സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനും കോടതി നിര്‍ദേശമുണ്ട്. 

Content Highlights: SFI hits back at Malayalam University; High Court order to conduct elections