ചാലക്കുടിയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികൾക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
കനാലില്‍വീണ സ്കൂള്‍ ബസ്
കനാലില്‍വീണ സ്കൂള്‍ ബസ്

ചാലക്കുടി: തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ സ്കൂൾബസ് നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു. ആളൂർ സെന്റ് ജോസഫ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുപതോളം കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടസമയത്ത് വാഹനത്തിൽ നാൽപ്പത്തഞ്ചോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബസ് കനാലിലേക്ക് മറിഞ്ഞ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും പരിസരവാസികളും ചേർന്ന് കുട്ടികളെ വാഹനത്തിൽനിന്ന് പുറത്തെടുത്തെടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. 

അഗ്നിരക്ഷാസേനയും സ്കൂബാഡ്രൈവേഴ്സും സ്ഥലത്തെത്തി വിശദമായ തിരച്ചിൽ നടത്തി. കനാലിൽ വീണ ബസ് ഉയർത്താനുള്ള ശ്രമങ്ങൾ സ്ഥലത്ത് പുരോഗമിക്കുകയാണ്.

Content Highlights: School bus carrying 40 students overturned into a canal in Potta, Chalakudy., Approximately 10 students sustained non-life-threatening injuries., Injured students were admitted to a private hospital in Chalakudy., Local residents conducted immediate rescue operations to save the children.