SC, ST ക്രീമിലെയര്‍; 21-ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തൊടുപുഴ: എസ്.സി., എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയര്‍ നടപ്പാക്കാനും നിര്‍ദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്ച സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദലിത് സംഘടനകള്‍. 

സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദലിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി-ദലിത് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം.സി.എഫ്., വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.

Read more : ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനോ ഉപസംവരണം? സുപ്രീം കോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ

Content Highlights: sc st creamy layer-Tribal and Dalit organizations calling for harthal on 21st