കള്ളപ്പണ ഇടപാട് കണ്ടെത്താന്‍ എല്‍.ഡി.എഫിന് സ്‌ക്വാഡുണ്ട്, എല്ലാം പുറത്തുവരും- പി.സരിന്‍

പാലക്കാട്: കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍.ഡി.എഫിന് സ്‌ക്വാഡുകളുണ്ടെന്ന് പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.പി.സരിന്‍. വളരെ കൃത്യമായ വിവരം കിട്ടും. എവിടെ, എന്ത്, ആര് ചെയ്താലും അത് മനസ്സിലാവും. ഇതിനായി സി.സി.ടി.വിക്കുമപ്പുറം ജനങ്ങളുടെ അകക്കണ്ണ് എന്താണെന്ന് അറിയുന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ 24 മണിക്കൂറും ജാഗരൂകരാണെന്നും സരിന്‍ പറഞ്ഞു.
ബാഗില്‍ കൊണ്ടുപോയതാണ് സി.സി.ടി.വിയില്‍ വ്യക്തമായത്. അല്ലാതെ കൊണ്ടുപോയതും കിട്ടിയതും കൊടുത്തതുമൊക്കെ ചര്‍ച്ചയാകും. പണമൊഴുക്കി തുടങ്ങിയ ഒരു തിരഞ്ഞെടുപ്പായി ഇത് മാറിയെന്ന് മൂന്ന് ദിവസംമുമ്പ് ഞാന്‍ സൂചിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഇനി എന്തൊക്കെയാണ് പുറത്ത് വരാനുള്ളതെന്ന് ഓരോ ദിവസം കഴിയും തോറും കാണാമെന്നും സരിന്‍ പറഞ്ഞു.
'ചാക്ക് വേണ്ട, പെട്ടിവേണ്ട, വികസനം മതി നന്മയുള്ള പാലക്കാടിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് പാലക്കാട്ട് എല്‍.ഡി.എഫ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സരിന്‍. കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ കഴിഞ്ഞദിവസം നടന്ന പോലീസ് റെയ്ഡും കൊടകര കേസും ഉയര്‍ത്തിക്കാട്ടി ചാക്കുകളും ട്രോളി ബാഗുമായിട്ടാണ് പാലക്കാട്ട് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
Content Highlights: Dr. P. Sarin responds on Palakkad police raid