ജ്യോതിഷ പണ്ഡിതൻ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപണിക്കർക്ക് സരസ്വതീപുരസ്കാരം സമർപ്പിച്ചു.

:തിരൂര്‍ തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധര്‍മ്മവേദി നല്‍കുന്ന സരസ്വതീ പുരസ്‌കാരം പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ക്ക്‌ കോഴിക്കോട് സാമൂതിരി പി.കെ. ചെറിയ അനുജന്‍രാജയുടെ പ്രതിനിധി മാനവ വര്‍മ്മപുരസ്‌കാരം സമര്‍പ്പിക്കുന്നു.

തിരൂർ: തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മവേദി നൽകുന്ന സരസ്വതീ പുരസ്കാരം പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർക്ക് സമർപ്പിച്ചു. പ്രശസ്തിപത്രവും ഫലകവും 10,001 രൂപയുമാണ് പുരസ്കാരം ജ്യോതിഷ രംഗത്തെ പ്രാഗത്ഭ്യവും പരിചയ സമ്പത്തും പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

തിരൂർഅമ്പലകുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സാമൂതിരി പി.കെ. ചെറിയ അനുജൻരാജയുടെ പ്രതിനിധി മാനവ വർമ്മപുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി. ജി.എസ്.ടി. ആൻഡ് കസ്റ്റംസ് സൂപ്രണ്ട് ശിവകുമാർ കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കർ ,രാമചന്ദ്രപുലവർ,
എം.ബലരാമൻ, ഡോ.രാമകൃഷ്ണൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ ,കെ.പി.പ്രദീപ് ,അശ്വതി രാജ്,രാഹുൽ രാജ്, കൃഷ്ണ ദിനേശ് ,എന്നിവർ പ്രസംഗിച്ചു.ദേവനാരായണൻ മക്കോത്ത് പ്രാർഥന നടത്തി. കൃഷ്ണ ദിനേശിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് രാമചന്ദ്രപുലവരും സംഘവും തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചു.

Content Highlights: Parappanangadi Unnikrishna Panicker honored with Saraswathi award for his expertise in astrology at the Navaratri festival in Tirur.