സന്ദീപ് വാര്യർ എംഎൽഎയുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു

പാലക്കാട്: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യർ(84) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിമുക്തഭടനായിരുന്നു. ഭാര്യ പരേതയായ രുഗ്മിണി. മൃതദേഹം ഇന്ന് ഉച്ചയോടെ ചെത്തല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും. 

സമൂഹമാധ്യമങ്ങളിലൂടെ എംഎൽഎ വിവരം പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛൻ എം വി ഗോവിന്ദവാര്യർ ഞങ്ങളെ വിട്ട് പോയെന്ന് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Content Highlights: M.V. Govinda Varier passed away while undergoing treatment at a private hospital in Kozhikode., MLA Sandeep Varier confirmed the news through his official social media channels.