സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

#ന്യൂസ് ഡെസ്ക്
സന്ദീപ് വാര്യര്‍| ഫോട്ടോ: പി.പി രതീഷ് \ മാതൃഭൂമി
സന്ദീപ് വാര്യര്‍| ഫോട്ടോ: പി.പി രതീഷ് \ മാതൃഭൂമി

മലപ്പുറം: തൃക്കരിപ്പൂർ എം.എൽ.എ. സന്ദീപ് വാര്യർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. യാത്രയ്ക്കിടെ വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. സന്ദീപ് വാര്യരും മറ്റു യാത്രികരും പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം. തൃക്കരിപ്പൂരിൽനിന്ന് സ്വദേശമായ ചെത്തല്ലൂരിലേക്ക് പോകവെയായിരുന്നു സംഭവം. കാർ നിയന്ത്രണംവിട്ടതിനു പിന്നാലെ തൊട്ടുപുറകിൽ വരികയായിരുന്ന മറ്റു രണ്ടു കാറുകൾ കൂട്ടിയിടിച്ചു. ഈ വാഹനത്തിലുണ്ടായിരുന്നവർക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം.

Content Highlights: MLA Sandeep Varier's car met with an accident on NH 66 in Malappuram., The accident occurred due to a burst tire around 2 AM., Sandeep Varier and other passengers escaped completely unhurt., Two cars following closely also collided, but no injuries were reported.