സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത എ.പി വിഭാഗം; 100 കോടിയുടെ പദ്ധതി

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ |ഫോട്ടോ: മാതൃഭൂമി
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ |ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവകലാശാല ആരംഭിക്കാൻ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എ.പി വിഭാഗം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോ​ഗത്തിലാണ് തീരുമാനം. 

പ്രസ്ഥാനത്തിന് കീഴിൽ വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കും. നൂറ് കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം 50 കോടി രൂപ സമാഹരിക്കും. ചരിത്രം ഭാഷാ പഠനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും സർവകലാശാല നിലവിൽ വരുന്നത്. 

മറ്റ് ആധുനിക സാങ്കേതിക വിഷയങ്ങളും പാഠ്യവിഷയങ്ങളായി കൊണ്ടുവരും. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വൈദ്യ രം​ഗത്തെ പ്രത്യേക ​ഗവേഷണ വിഭാ​ഗവും ആരംഭിക്കും. സർവകലാശാല സ്ഥാപിക്കാൻ ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാനാണ് തീരുമാനം.

Content Highlights: Samastha Kerala to Start Private University in Kozhikode