'സമരാഗ്നി'യുടെ പ്രചാരണത്തിലും പണപ്പിരിവിലും വീഴ്ച; ഏഴുപേരെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കി

കാസര്‍കോട്: 'സമരാഗ്‌നി'യുടെ പ്രചരണ പരിപാടികളിലും പണപ്പിരിവിലും വീഴ്ച വരുത്തിയതിന് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭാരവാഹിത്വത്തില്‍നിന്ന് നീക്കി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടായ കെ പി ബാലകൃഷ്ണന്‍, കുമ്പള മണ്ഡലം പ്രസിഡണ്ട് രവി പൂജാരി, മംഗല്‍പാടി മണ്ഡലം പ്രസിഡണ്ട് ബാബു ബന്ദിയോട്, പൈ വെളിഗെ മണ്ഡലം പ്രസിഡന്റ് മോഹന്‍ റൈ, മടിക്കൈ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നടപടി സ്വീകരിച്ചത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നേതൃത്വത്തിലുള്ള 'സമരാഗ്‌നി'യുടെ ഭാഗമായി മണ്ഡലം പ്രസിഡന്റുമാരെ ഏല്‍പ്പിച്ചിരുന്ന വീട് കയറിയുള്ള പ്രചാരണത്തിലടക്കം വീഴ്ചവന്നുവെന്നാണ് പരാതി. ബൂത്തുകളില്‍ നിന്നും നിര്‍ദ്ദേശിച്ച തുക പിരിച്ച് മണ്ഡലം കമ്മിറ്റിയുടെ പേരില്‍ സമരാഗ്നി സ്വീകരണ സ്ഥലത്തുവെച്ച് കെപിസിസിയെ ഏല്‍പ്പിക്കുന്നതിലും വീഴ്ചയുണ്ടായി എന്ന് കാണിച്ചാണ് നടപടി.
Content Highlights: samaragni congress sudhakaran satheeshan