മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ശബരിമലയിലേക്ക്; തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തും

തിരുവനന്തപുരം: തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശനും ദേവസ്വം മന്ത്രി കെ. മുരളീധരനും നാളെ (ശനിയാഴ്ച) ശബരിമലയിലെത്തും.
രാവിലെ ഒൻപതിന് നിലക്കലിൽ എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തീർഥാടന മുന്നൊരുക്കങ്ങൾ പരിശോധിക്കും. ശേഷം 10:30-ന് വിവിധ വകുപ്പുകളുടെ അവലോകന- ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തിൽ നടക്കും.
തുടർന്ന് വൈകിട്ട് നാല് മണിയോടെ സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ മുന്നൊരുക്കങ്ങൾ പരിശോധിക്കും. അഞ്ചു മണിയോടെ മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തും.
Content Highlights: Kerala CM V.D. Satheesan and Devaswom Minister K. Muraleedharan visiting Sabarimala, Review of pilgrimage preparations starting from Nilakkal, Coordination meeting scheduled at Pampa Sree Rama Saketha Auditorium, Temple darshan by the Chief Minister in the evening at Sannidhanam