ശബരിമല ദര്‍ശനംകഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്

#ന്യൂസ് ഡെസ്‌ക്
അപകടത്തിൽപെട്ട ബസ്, മരിച്ച ഹരീഷ് (ഇൻസെെറ്റിൽ)
അപകടത്തിൽപെട്ട ബസ്, മരിച്ച ഹരീഷ് (ഇൻസെെറ്റിൽ)

ചിറ്റാരിക്കാല്‍ (കാസര്‍കോട്): ശബരിമല ദര്‍ശനം കഴിഞ്ഞ് കർണാടകയിൽനിന്നുള്ള അയ്യപ്പഭക്തര്‍ മടങ്ങിയ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരീഷ് (36) എന്ന തീർഥാടകനാണ് മരിച്ചത്. ചിറ്റാരിക്കാല്‍ മലയോര ഹെെവേയിലെ കാറ്റാംകവലയിലാണ് സംഭവം.

കര്‍ണാടകയിലെ മൈസൂരുവിന് അടുത്തുള്ള ചുഞ്ചുഗട്ട സാലിഗ്രാമത്തിൽനിന്നുള്ള അയ്യപ്പന്മാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 33 പേര്‍ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലും മൂന്നുപേര്‍ ചെറുപുഴ ലീഡേഴ്‌സ് ആശുപത്രിയിലും നാലുപേര്‍ പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും രണ്ടുപേർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും ചികിത്സയിലാണ്.

Content Highlights: sabarimala pilgrims bus overtuned many injured