ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 12 പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് തൃശ്ശൂർ സ്വദേശികൾ

#സ്വന്തം ലേഖകൻ
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

തൊടുപുഴ (ഇടുക്കി): കരിങ്കുന്നത്തിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. 12 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക്‌ ഗുരുതരമാണ്.

പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃശൂർ സ്വദേശികൾ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

Content Highlights: sabarimala pilgrims bus accident at karinkunnam idukki