മകരവിളക്കിന് 900 ബസ്‌ സജ്ജം; ആവശ്യമെങ്കിൽ100 ബസുകൂടി അനുവദിക്കും – മന്ത്രി ഗണേഷ്‌കുമാർ

#സ്വന്തം ലേഖകൻ
ശബരിമല സന്നിധാനം | ചിത്രം: ജി. ശിവപ്രസാദ്, മാതൃഭൂമി | കെ.ബി. ഗണേഷ്കുമാർ | ചിത്രം: പി. പ്രണവ്, മാതൃഭൂമി
ശബരിമല സന്നിധാനം | ചിത്രം: ജി. ശിവപ്രസാദ്, മാതൃഭൂമി | കെ.ബി. ഗണേഷ്കുമാർ | ചിത്രം: പി. പ്രണവ്, മാതൃഭൂമി

പമ്പ: മകരവിളക്കിന് പമ്പയിലേക്ക് സർവീസ് നടത്താൻ 900 ബസ്‌ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നൂറ്‌ ബസുകൂടി അനുവദിക്കും. പമ്പയിൽ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹിൽടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. പരാതി കുറഞ്ഞ ശബരിമല സീസണായിരുന്നു ഇത്തവണത്തേത്. പമ്പയിൽ അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു. കെഎസ്ആർടിസിയുടെ സേവനങ്ങളിൽ സംതൃപ്തരാണ് അയ്യപ്പന്മാർ.’ എന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

‘മികച്ച രീതിയിൽ കെഎസ്ആർടിസി സർവീസുകൾ നടക്കുന്നത് നേരിൽക്കണ്ടു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടം ഒന്നും റിപ്പോർട്ട് ചെയ്തില്ല എന്നതും ആശ്വാസകരമാണ്. റോഡപകടം കുറയ്ക്കാൻ കൂടുതൽ സംവിധാനങ്ങൾ അടുത്ത സീസണിൽ ഒരുക്കും.’ എന്നും മന്ത്രി പറഞ്ഞു.

പമ്പ ശ്രീരാമസാകേതം ഹാളിൽ നടന്ന അവലോകനയോഗത്തിൽ ഗതാഗതവകുപ്പ് ജോയിന്റ് കമ്മിഷണർ പ്രമോദ് ശങ്കർ, സ്പെഷ്യൽ ഓഫീസർ ഡോ. അരുൺ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Makaravilakku: 900 buses for Sabarimala. Minister Ganesh Kumar confirms KSRTC readiness & safety. More buses if needed. Read more!