ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി ചോദ്യം ചെയ്യുന്നു

കണ്ഠര് രാജീവര്
കണ്ഠര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എസ്ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യൽ.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക പങ്കുണ്ടെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതെന്നാണ് വിവരം.

ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെയാണ് എസ്ഐടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്. ഉച്ചതിരിഞ്ഞും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Content Highlights: Sabarimala gold theft investigation: Tantri Kantar Rajeevar taken into SIT custody based on evidence of close ties and crucial role in the crime. Get the latest updates.