തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു

സ്കൂട്ടര്‍ കത്തിയെരിയുന്നു
സ്കൂട്ടര്‍ കത്തിയെരിയുന്നു

തിരുവനന്തപുരം : വിളപ്പിൽശാലയിൽ വാഴവിളാകത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. കോളേജിലേക്ക് പോവുകയായിരുന്ന രണ്ടു വിദ്യാർഥികളാണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്.  

തീയണക്കാനുള്ള ശ്രമം 

പുക ഉയരുന്നതുകണ്ട് കുട്ടികൾ വണ്ടിയിൽനിന്നും ഇറങ്ങി. പൊടുന്നനെ സ്കൂട്ടർ ആളിക്കത്തുകയായിരുന്നു ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. 

Content Highlights: Running electric scooter caught fire in Thiruvananthapuram