ആളുകള്‍ കൂട്ടംകൂടുന്ന തരത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ നടത്തരുതെന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി ജനങ്ങള്‍ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്താനാണ് നിര്‍ദേശം.  

ഇക്കാര്യം പൊതുജനങ്ങളെയും കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം മത ചടങ്ങുകളും ജൂലായ് 31 വരെ നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവിയുടെ നിര്‍ദേശം.

content highlights: karkidaka vavu bali, lokanath behera, covid 19

 

Content Highlights: