ജെ.ഡി.എസ് വിഷയത്തിൽ തെളിയുന്നത് സി.പി.എമ്മിന്റെ ബി.ജെ.പി. വിധേയത്വം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പി. മുന്നണിയുടെ ഭാഗമായ ജനതാദൾ എസ്സിനെ ഇടതുമുന്നണിയിൽ തന്നെ നിലനിർത്തിയിരിക്കുന്നതിലൂടെ ഇടതു മുന്നണിയുടെ ബി.ജെ.പി വിധേയത്വമാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല.
ബി.ജെ.പിയുമായി സി.പി.എമ്മിന് നേരത്തേ തന്നെ ബാന്ധവമുണ്ട്. ഇപ്പോൾ ജെ.ഡി.എസ്. ബി.ജെ.പി മുന്നണിയിൽ ചേർന്നിട്ടും സി.പി.എമ്മിനും ഇടതു മുന്നണിക്കും അലോസരമൊന്നും തോന്നാതിരിക്കുന്നത് അവരുടെ രഹസ്യ ബന്ധം കാരണമാണ്. ബി.ജെ.പിയെ എതിർക്കുന്നതിൽ വാചക കസർത്ത് മാത്രമേ ഇടതു മുന്നണിക്കും സി.പി.എമ്മിനും ഉള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അൽപമെങ്കിലും ധാർമ്മികത അവശേഷിച്ചിട്ടുണ്ടെങ്കിൽ ജെ.ഡി.എസ്സിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനുള്ള ആർജ്ജവം ഇടതു മുന്നണി കാണിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Content Highlights: Ramesh Chennithala against CPM, Janata Dal (S), Malayalam News