മാസപ്പിറ ദൃശ്യമായില്ല; കേരളത്തിൽ റംസാൻ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റംസാൻ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുടങ്ങിയവരാണ് റംസാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്. ഇതോടെ ശഅബാൻ 30 പൂർത്തിയാക്കിയാകും വിശ്വാസികൾ റംസാൻ വ്രതത്തിലേക്ക് പ്രവേശിക്കുക.
റംസാൻ ഒന്ന് ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവിയും അറിയിച്ചു.
സൗദിയിൽ മാസപ്പിറവി കണ്ടു
സൗദിയിൽ മാസപ്പിറവി കണ്ടതിന്റെ പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച റംസാൻ ഒന്ന് ആയിരിക്കും. ഒമാനിൽ വ്യാഴാഴ്ച വ്രതം ആരംഭിക്കും. സൗദി, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് ബുധനാഴ്ച വ്രതം ആരംഭിക്കുക.
Content Highlights: Ramadan crescent not sighted in Kerala. Fasting begins Thursday, February 19. Details from various Qazis and Hilal Committee.