രാഹുൽ ഇപ്പോൾ എംഎൽഎസ്ഥാനം രാജിവെക്കേണ്ടതില്ല, പരാതി ലഭിച്ചാൽ ഗൗരവത്തോടെ കൈകാര്യംചെയ്യും- കെ. മുരളീധരൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് കെ. മുരളീധരന്‍. പരാതി വന്നാല്‍ പാര്‍ട്ടി ഗൗരവത്തില്‍ കൈകാര്യം ചെയ്യും. അതിനുശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
എഴുതി തയ്യാറാക്കിയ പരാതി ലഭിച്ചാല്‍ പാര്‍ട്ടി അതനുസരിച്ച് കാര്യഗൗരവത്തില്‍ കൈകാര്യം ചെയ്യും. ഇപ്പോള്‍ പരാതി എഴുതിത്തന്നിട്ടില്ല. എഴുതിനല്‍കിയ പരാതി ഇല്ലാത്തിടത്തോളംകാലം ഒരു എഎല്‍എയെ കൊണ്ട് രാജിവെപ്പിക്കാന്‍ സാധ്യമല്ല. ഇപ്പോള്‍ അങ്ങനൊരു തീരുമാനം പാര്‍ട്ടിയുടെ മുന്നിലില്ല. എഴുതിനല്‍കിയ പരാതി ഇല്ലാത്ത സാഹ്യചര്യത്തില്‍ എംഎല്‍എയെ രാജിവെപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
രാഹുൽ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെയും യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതിന്റെയും തെളിവുകൾ പുറത്തെത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.
Content Highlights: rahul mamkoottathil no need to resign as of now says k muraleedharan