സി.എം.ഭരതൻ സ്മാരക പുരസ്‌കാരം പി.വി. നിധീഷിന്

പി.വി. നിധീഷ് | Photo: മാതൃഭൂമി
പി.വി. നിധീഷ് | Photo: മാതൃഭൂമി

കണ്ണൂർ: കണ്ണൂർ വേവ്സ് കലാ-സാംസ്‌കാരിക ട്രസ്റ്റ്, നീലാംബരി മ്യൂസിക് ക്ലബ് എന്നിവയുടെ 11-ാം വാർഷികാഘോഷം കണ്ണൂർ ശിക്ഷക്സദൻ ഓഡിറ്റോറിയത്തിൽ 24-ന് വൈകീട്ട് അഞ്ചിന് നടക്കും. ധനലക്ഷ്മി ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന സി.എം. ഭരതന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്ററും പി.വി.എസ്. ഗ്രൂപ്പ് എം.ഡി.യുമായ പി.വി. നിധീഷിന് സമ്മാനിക്കും.

പരിപാടി ടി.ഒ.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പുരസ്‌കാരസമർപ്പണം മേയർ പി.ഇന്ദിര നിർവഹിക്കും. പ്രഭാഷകൻ വി.കെ.സുരേഷ് ബാബുവിനെ ആദരിക്കും. തുടർന്ന് സംഗീതകലാക്ഷേത്രം വിദ്യാർഥികളുടെ നൃത്തസന്ധ്യ അരങ്ങേറും. പ്രസിഡന്റ് കെ.പി.ശ്രീശൻ, ജനറൽ സെക്രട്ടറി ഒ.എൻ.രമേശൻ, എം.സി.സുരേഷ് കുമാർ, പി.എം.ആർ.അഷ്റഫ്, പി.വിജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Kannur Waves and Neelambari Music Club celebrate their 11th anniversary., Mathrubhumi Joint Managing Editor PV Nidhish selected for the CM Bharathan Memorial Award., Event scheduled at Kannur Shikshak Sadan auditorium on 24th at 5 PM., Orator VK Suresh Babu will be felicitated during the ceremony.