‘ബേപ്പൂരിന്റെ മണ്ണിൽ അൻവർ വേണ്ട’; പി.വി. അൻവറിനെതിരെ ഫ്ലക്സ് ബോർഡുകൾ

#ന്യൂസ് ഡെസ്ക്
പി. വി അൻവർ, ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് | Photo:mathrubhumi
പി. വി അൻവർ, ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് | Photo:mathrubhumi

കോഴിക്കോട്: പി.വി. അൻവർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന സൂചനയോടെ അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ അൻവർ ബേപ്പൂരിൽ വേണ്ടെന്ന ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് ‘ബേപ്പൂരിന്റെ മണ്ണിൽ അൻവർ വേണ്ടേ വേണ്ട’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.

അഞ്ചുദിവസങ്ങൾക്കുമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി. അൻവറിന് അനുകൂലമായ  ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ’ തനിക്ക് ബേപ്പൂരിൽ മത്സരിക്കണമെന്ന താൽപര്യം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവർ പ്രഖ്യാപിച്ചിരുന്നു.

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിക്കുന്ന അൻവർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കണമെന്ന ആവശ്യം ഒരു വിഭാഗം ആളുകൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. അൻവർ ബേപ്പൂരിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാറും രംഗത്ത് വന്നിരുന്നു. യു.ഡി.എഫുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും ബേപ്പൂർ സീറ്റ് പി.വി. അൻവറിന് അനുവദിക്കുമെന്നും സൂചനയുണ്ട്.

Content Highlights: Flex boards welcoming and rejecting PV Anwar`s potential candidature in Beypore for the assembly elections have appeared, sparking debate.