അന്‍വറിന് PWD റസ്റ്റ്ഹൗസില്‍ ഹാള്‍ അനുവദിച്ചില്ല; മുറ്റത്ത് കസേരയിട്ട് യോഗം, 'മരുമകന്‍ വടിയെടുത്തു'

കൊച്ചി: എറണാകുളം പത്തടിപാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് യോഗം ചേരുന്നതിനായി ഹാള്‍ അനുവദിച്ചില്ലെന്ന് പരാതി. ഇതേത്തുടര്‍ന്ന് പി.വി.അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. 'മുഖ്യമന്ത്രി എനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടെന്നും എന്റെ നീക്കത്തെ തടയാന്‍ കഴിയല്ല' അന്‍വര്‍ പറഞ്ഞു.
ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സ്വകാര്യ യോഗം നടത്താനാണ് ഹാള്‍ ചോദിച്ചത്. 50 ആളുകള്‍ക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നല്‍കിയതെന്നും അത് നിഷേധിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
'മെയിലിലൂടെ ബുക്ക് ചെയ്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിക്കില്ലെന്നാണ് പിഡബ്ല്യുഡി അസി.എഞ്ചിനിയര്‍ അറിയിച്ചത്. രാഷ്ട്രീയ യോഗമല്ലെന്നും സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്‍കി. എന്നാല്‍ അതിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അസി.എഞ്ചിനിയര്‍ ഫോണ്‍ കട്ട് ചെയ്തു. ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അനുമതി നല്‍കേണ്ടെന്ന നിര്‍ദേശമുണ്ടെന്നും അറിയിച്ചു' അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുത്തിറങ്ങിയിരിക്കുകയാണ്. മരുമകന്റെ വകുപ്പാണ് പിഡബ്ല്യുഡി. റസ്റ്റ്ഹൗസിന്റെ മുറ്റത്ത് യോഗം ചേരാന്‍ പോകുകയാണ്. പോലീസിനെ വിട്ട് തടയാമെന്ന് പിണറായി വിജയനും മരുമകനും വിചാരിക്കേണ്ടെന്നും അന്‍വര്‍ പറഞ്ഞു.
Content Highlights: PV Anvar MLA was not allowed hall to hold meeting ernakulam pathathipalam pwd house