ഫ്ളക്സ് ബോര്‍ഡിനെ ചൊല്ലി തര്‍ക്കം; പുനലൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു

പുനലൂര്‍: കൊല്ലം പുനലൂരില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. ബിജെപി പ്രവര്‍ത്തകനായ രതീഷിനാണ് വെട്ടേറ്റത്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഒരു സ്ഥലത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നതിനെ ചൊല്ലി ഇരുപാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു. ബിജെപി സ്ഥാനാര്ഥിക്കുനേരെയും ആക്രമണമുണ്ടായതായി ആരോപണമുണ്ട്.
Content Highlights: BJP worker Ratheesh sustained injuries in a clash with CPM activists over flex board installation in Punalur, Kollam